- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാഞ്ഞിരപ്പള്ളിയില്‍ നിയന്ത്രണം വിട്ട കാര്‍ കെട്ടിടത്തിലേക്ക് ഇടിച്ചുകയറി; യുവാവ് മരിച്ചു; രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക്
കാഞ്ഞിരപ്പള്ളിയില്‍ നിയന്ത്രണം വിട്ട കാര്‍ കെട്ടിടത്തിലേക്ക് ഇടിച്ചുകയറി
കോട്ടയം: കാഞ്ഞിരപ്പള്ളി കുന്നുംഭാഗത്ത് നവദമ്പതികളടക്കം സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് ദേശീയപാതയോരത്തെ കെട്ടിടത്തിലേക്ക് ഇടിച്ച് കയറി ഒരാള്‍ മരിച്ചു. രണ്ടുപേര്‍ക്ക് ഗുരുതര പരിക്കേറ്റു. കാഞ്ഞിരപ്പള്ളി കുന്നുംഭാഗം ജനറല്‍ ആശുപത്രി പടിക്കു സമീപം ദേശീയ പാത 183ല്‍ കാര്‍ നിയന്ത്രണം വിട്ട് കെട്ടിടത്തിലേക്ക് ഇടിച്ച് കയറുകയായിരുന്നു.
തമ്പലക്കാട് സ്വദേശി കീച്ചേരില്‍ അഭിജിത്താണ് മരിച്ചത്. വാഹനത്തിലുണ്ടായിരുന്ന അഭിജിത്തിന്റെ സഹോദരി ആതിര, ദീപു ഗോപാല കൃഷ്ണന്‍ എന്നിവര്‍ക്കാണ് സാരമായി പരിക്കേറ്റത്.
ദീപുവിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും ആതിരയെ പാലായിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. വെള്ളിയാഴ്ച രാത്രി 11.15ഓടെയാണ് അപകടം. ആതിരയുടെ വിവാഹം കഴിഞ്ഞ ദിവസമായിരുന്നു നടന്നത്.
Next Story