- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിയന്ത്രണം വിട്ട കാര്‍ മതിലില്‍ ഇടിച്ച് തലകീഴായി മറിഞ്ഞു; 90 ദിവസം പ്രായമായ കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു
നിയന്ത്രണം വിട്ട കാര്‍ മതിലില്‍ ഇടിച്ച് തലകീഴായി മറിഞ്ഞു; 90 ദിവസം പ്രായമായ കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു
കുളപ്പുള്ളി: നിയന്ത്രണം വിട്ട കാര്‍ വൈദ്യുതത്തൂണുകളിലും സ്വകാര്യ വ്യക്തിയുടെ മതിലിലും ഇടിച്ച് കാര്‍ കീഴ്മേല്‍ മറിഞ്ഞു. 90 ദിവസം പ്രായമായ കുഞ്ഞടക്കം കാറിലുണ്ടായിരുന്നവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. വാണിയംകുളം-വല്ലപ്പുഴ റോഡില്‍ ഞായറാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയാണ് സംഭവം. കയിലിയാട് ഭാഗത്തേക്ക് വരികയായിരുന്ന കാറിനു മുന്നിലേക്ക് കടിപിടികൂടിയ തെരുവുനായ്ക്കള്‍ ചാടിയതാണ് അപകടത്തിന് വഴിവെച്ചത്.
പട്ടി വട്ടം ചാടിയതോടെ നിയന്ത്രണംവിട്ട കാര്‍ ഇലക്ട്രിക് പോസ്റ്റുകളിലും സ്വകാര്യ വ്യക്തിയുടെ മതിലിലും ഇടിച്ച് കീഴ്മേല്‍ മറിയുകയായിരുന്നു. കാറിന്റെ ചക്രം ഊരിത്തെറിച്ചു. കാറില്‍ 90 ദിവസം പ്രായമായ കുഞ്ഞ്, അമ്മ, അപ്പൂപ്പന്‍, അമ്മൂമ്മ, കാറോടിച്ചിരുന്ന കയിലിയാട് സ്വദേശി സുനില്‍രാജ് എന്നിവരാണ് ഉണ്ടായിരുന്നത്. സുനില്‍രാജിന്റെ ഉടമസ്ഥതയിലുള്ളതാണ് വാഹനം. കാറിലുണ്ടായിരുന്ന രണ്ടുപേരെ നിസ്സാര പരിക്കുകളോടെ കണ്ണിയംപുറത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രാഥമികചികത്സ നല്‍കി വിട്ടയച്ചു.
വൈദ്യുതത്തൂണ്‍ തകര്‍ന്നതിനെ തുടര്‍ന്ന് വൈദ്യുതിബന്ധം പൂര്‍ണമായും തകരാറിലായി. ഇതോടെ പ്രദേശത്തെ അഞ്ച് വീടുകളിലേക്കുള്ള വൈദ്യുതി നിലച്ചു. കാല്‍ലക്ഷം രൂപ പിഴ ഈടാക്കിയതായി കെ.എസ്.ഇ.ബി. അധികൃതര്‍ അറിയിച്ചു. അപകടത്തെത്തുടര്‍ന്ന് അരമണിക്കൂര്‍ ഗതാഗതം തടസ്സപ്പെട്ടു.