കോഴിക്കോട്: കെ.എസ്.യു. കോഴിക്കോട് ജില്ലാ പ്രസിഡന്റ് വി.ടി. സൂരജിനെതിരെ പോലീസ് കേസെടുത്തു. മുന്‍ എ.സി.പി. ബിജു രാജിന്റെയും മുന്‍ സി.ഐ. കൈലാസ് നാഥിന്റെയും തലയടിച്ച് പൊട്ടിക്കുമെന്ന പ്രസംഗത്തെ തുടര്‍ന്നാണ് നടപടി. ഭീഷണിപ്പെടുത്തല്‍, പോലീസിന്റെ ഡ്യൂട്ടി തടസ്സപ്പെടുത്താനുള്ള ശ്രമം തുടങ്ങിയ വകുപ്പുകള്‍ ചുമത്തി നടക്കാവ് പോലീസ് സ്വമേധയായാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

സംസ്ഥാനത്തെ പോലീസ് അതിക്രമങ്ങള്‍ക്കെതിരെ കോഴിക്കോട് ഡി.സി.സി. പ്രസിഡന്റ് നടത്തിയ ഉപവാസ സമരത്തിനിടെയാണ് വി.ടി. സൂരജ് വിവാദ പ്രസംഗം നടത്തിയത്. കെ.എസ്.യു.വിന്റെ സമരങ്ങളെ ഇനി തടയാന്‍ ശ്രമിച്ചാല്‍ ഈ ഉദ്യോഗസ്ഥരെ കൈകാര്യം ചെയ്യുമെന്നും അദ്ദേഹം പ്രസംഗത്തില്‍ പറഞ്ഞിരുന്നു. ഈ പ്രസംഗം വ്യാപകമായ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.