- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വകാര്യ ബസിന്റെ അമിതവേഗം ചോദ്യം ചെയ്തു; ദമ്പതികളെ ബസ് ജീവനക്കാർ മർദ്ദിച്ചു; കണ്ടക്ടർക്കെതിരെ കേസ്
കോഴിക്കോട്: നഗരത്തിൽ സ്വകാര്യ ബസിന്റെ അമിതവേഗം ചോദ്യം ചെയ്ത സ്കൂട്ടർ യാത്രക്കാരായ ദമ്പതികളെ ബസ് ജീവനക്കാർ മർദ്ദിച്ചതായി പരാതി. സംഭവത്തിൽ കോഴിക്കോട്-നരിക്കുനി റൂട്ടിലോടുന്ന 'ബിൽസാജ്' ബസിലെ കണ്ടക്ടർക്കെതിരെ നടക്കാവ് പോലീസ് കേസെടുത്തു. മോട്ടോർ വാഹന വകുപ്പും ജീവനക്കാർക്കെതിരെ നടപടി ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം വൈകുന്നേരം എരഞ്ഞിപ്പാലത്ത് വെച്ചായിരുന്നു സംഭവം. കാരപ്പറമ്പ് സ്വദേശികളായ ദമ്പതികളാണ് ആക്രമണത്തിന് ഇരയായത്. ബസ് തുടർച്ചയായി ഹോൺ മുഴക്കി അപകടകരമായ രീതിയിൽ ഓടിച്ചപ്പോൾ സ്കൂട്ടർ നിർത്തി ഡ്രൈവറെ ചോദ്യം ചെയ്യുകയായിരുന്നുവെന്ന് ദമ്പതികൾ പറയുന്നു. തുടർന്ന് ബസിൽ നിന്നിറങ്ങിവന്ന കണ്ടക്ടർ അസഭ്യം പറയുകയും കൈയിലുണ്ടായിരുന്ന ടിക്കറ്റ് മെഷീൻ ഉപയോഗിച്ച് മർദ്ദിക്കുകയുമായിരുന്നുവെന്ന് യാത്രക്കാരിയായ ഷേർളിയുടെ പരാതിയിൽ പറയുന്നു.
എന്നാൽ, ബസ് തടഞ്ഞുനിർത്തി കാര്യം അന്വേഷിക്കാനെത്തിയ തങ്ങളെ ദമ്പതികൾ അകാരണമായി ആക്രമിക്കുകയായിരുന്നുവെന്നാണ് ബസ് ജീവനക്കാരുടെ വിശദീകരണം. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്തതിന് പുറമെ, മോട്ടോർ വാഹന വകുപ്പും ജീവനക്കാർക്കെതിരെ നടപടി സ്വീകരിച്ചു. ഡ്രൈവർക്കും കണ്ടക്ടർക്കും കാരണം കാണിക്കൽ നോട്ടീസ് നൽകിയ വകുപ്പ്, ഇരുവരോടും ഓഫീസിൽ നേരിട്ട് ഹാജരാകാൻ നിർദ്ദേശിച്ചു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.