- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വനിതാ നേതാവിനെ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചു; കുട്ടനാട് എംഎൽഎ തോമസ് കെ തോമസിനെതിരെ കേസ്; ഹരിപ്പാട് പൊലീസെടുത്ത കേസിൽ എംഎൽഎ യും ഭാര്യയും പ്രതികൾ
ആലപ്പുഴ:എൻ.സി.പി യുടെ വനിതാ സംഘടനയുടെ നേതാവിനെ എംഎൽഎ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചതായി പരാതി.നാഷനലിസ്റ്റ് മഹിളാ കോൺഗ്രസ് ആലപ്പുഴ ജില്ലാ പ്രസിഡന്റ് ആർ ബി ജിഷയാണ് പരാതിക്കാരി.ഇവർ നൽകിയ പരാതിയിൽ കുട്ടനാട് എംഎൽഎ തോമസ് കെ തോമസിനും ഭാര്യ ഷേർളി തോമസിനും എതിരെയാണ് കേസെടുത്തിരിക്കുന്നത്.
പട്ടികജാതി പീഡന നിരോധന നിയമപ്രകാരം കേസ്.നാഷനലിസ്റ്റ് മഹിളാ കോൺഗ്രസ് ആലപ്പുഴ ജില്ലാ പ്രസിഡന്റ് ആർ ബി ജിഷയെ ഈ മാസം 9ന് ഹരിപ്പാട്ട് നടന്ന എൻസിപി ഫണ്ട് സമാഹരണ യോഗത്തിനിടെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചു എന്നാണ് കേസ്.തോമസ് കെ തോമസ് എംഎൽഎയെ ഒന്നാം പ്രതിയും ഭാര്യയെ രണ്ടാം പ്രതിയുമാക്കി ഹരിപ്പാട് പൊലീസാണ് കേസെടുത്തിരിക്കുന്നത്.
Next Story




