കണ്ണൂര്‍: സര്‍വ്വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എം എസ് എഫിന്റെ മട്ടന്നൂര്‍ മണ്ഡലം വൈസ് പ്രസിഡണ്ട് കൂടാളിയിലെ കെ. മുഹമ്മദ് സിയാദിനെയും മറ്റ് രണ്ട് എംഎസ്എഫ് പ്രവര്‍ത്തകരെയും ആക്രമിച്ച 20 ഓളം എസ്എഫ്‌ഐ ക്കാര്‍ക്കെതിരെ ടൗണ്‍ പോലീസ് കേസെടുത്തു.

എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി ശരത് രവീന്ദ്രന്‍ , അശ്വന്ത് മട്ടന്നൂര്‍,സായന്ത്, കെ. നിവേദ്, അശ്വിന്‍ കൂത്തുപറമ്പ , അഭിരാം പയ്യന്നൂര്‍, മൃദുല്‍ സഞ്ജീവ്, വൈഷ്ണവ് അഡൂര്‍ , അശ്വിന്‍ അശോക്, ശ്രീഹരി കാറഡുക്ക എന്നിവര്‍ക്കും മറ്റു കണ്ടാലറിയാവുന്ന മറ്റ് 10 പേര്‍ക്കുമെതിരെയാണ് പോലീസ് കേസെടുത്തത്. പരാതിക്കാരനായ കെ മുഹമ്മദ് സിയാദിനെയും മുഹമ്മദലി സിറാജിനെയും ജംഷീദ് ചിത്താരി യെയുമാണ് പ്രതികള്‍ ഹെല്‍മെറ്റ് കൊണ്ടും ഇരുമ്പ് വടി കൊണ്ടും ആക്രമിച്ചത്. ഇക്കഴിഞ്ഞ ആറാം തീയതി ഉച്ചക്ക് 12 മണിക്ക് താവക്കര യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ വെച്ചായിരുന്നു അക്രമം.