കൊച്ചി: എറണാകുളം പുല്ലേപ്പടി റെയിൽവേ മേൽപാലത്തിന് സമീപം പ്രവർത്തിക്കുന്ന ആക്രി സാധന ഗോഡൗണിന് തീപിടിച്ചു. വൈകീട്ട് നാലരയോടെ ആണ് തീപിടിത്തം ഉണ്ടായത്. ഹാഷിം പറക്കാടിന്റെ സ്ഥലത്ത് സഫ് വാന്റെ ഉടമസ്ഥതയിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനത്തിനാണ് തീപിടിച്ചത്.

ട്രസ് വർക്ക് ചെയ്ത കെട്ടിടത്തിന് ഉള്ളിൽ വെൽഡിങ് വർക്ക് നടക്കുകയായിരുന്നു. ഈ സമയത്ത് വെൽഡിങ് തീപ്പൊരി താഴെ താഴെക്കിടന്നിരുന്ന പഴയ ഫർണിച്ചറിൽ വീഴുകയും തുടർന്ന് തിപിടിക്കുകയുമായിരുന്നു.