- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പള്ളി സെമിത്തേരിയുടെ കൈവരികൾ തകർത്ത കേസ്; ചെന്നിത്തലയിൽ രണ്ടുപേരെ അറസ്റ്റ് ചെയ്ത് പോലീസ്
മാന്നാർ: ചെന്നിത്തലയിലെ സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളി സെമിത്തേരിയിൽ കല്ലറയ്ക്ക് മുന്നിലുള്ള കൈവരികൾ തകർത്ത കേസിൽ രണ്ടുപേരെ മാന്നാർ പോലീസ് അറസ്റ്റ് ചെയ്തു. ചെന്നിത്തല മട്ടക്കൽ ഇളംപാത്ത് മോബിൻ (26), ചെന്നിത്തല തൃപ്പെരുന്തുറ ഇളമ്പാത്ത് മട്ടക്കൽ ജോൺ വർഗീസ് (50) എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ 20-ാം തീയതി രാത്രിയാണ് സംഭവം നടന്നത്. സംഭവത്തെത്തുടർന്ന് പള്ളിയുടെ മാനേജിങ് കമ്മിറ്റി മാന്നാർ പോലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
മാന്നാർ പോലീസ് ഇൻസ്പെക്ടർ ഡി. രജീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ ചെന്നിത്തലയിൽ നിന്ന് പിടികൂടിയത്. സെമിത്തേരിയിൽ നടന്ന ഈ അതിക്രമത്തിനെതിരെ പ്രദേശത്ത് വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്.
Next Story