- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്ത്രീ റോഡ് ക്രോസ് ചെയ്യാൻ നിൽക്കുന്നത് ശ്രദ്ധിച്ചു; തിരിച്ച് അടുത്തെത്തി മാല പൊട്ടിച്ചെടുത്ത് കൂളായി പോക്ക്; എല്ലാം നടന്നത് ഒരൊറ്റ മിനിറ്റിൽ; പ്രതികൾക്കായി തിരച്ചിൽ ഊർജിതം
തൃശൂർ: ഇരിങ്ങാലക്കുട നഗരമധ്യത്തിൽ പട്ടാപ്പകൽ ബൈക്കിൽ എത്തിയ രണ്ടംഗ സംഘം സ്ത്രീയുടെ മാലപൊട്ടിച്ചു കടന്നുകളഞ്ഞു. കത്തീഡ്രൽ ദേവാലയത്തിൽ മുന്നിൽ വച്ച് മൂന്ന് മണിയോടെയാണ് സംഭവം. കാറളം സ്വദേശിയായ നളിനി എന്ന സ്ത്രീ ചന്തക്കുന്നിൽ അടയ്ക്ക വിൽക്കുന്നതിനായി എത്തി മടങ്ങുന്നതിനെയാണ് സംഭവം നടന്നത്.
പള്ളിയുടെ മുന്നിലായി എത്തിയപ്പോൾ ചന്തക്കുന്ന് ഭാഗത്ത് നിന്നും തന്നെ ബൈക്കിലെത്തിയ രണ്ടംഗ സംഘം നളിനിയുടെ മാല പൊട്ടിച്ച് കടന്ന് കളയുകയായിരുന്നു. സമീപത്തെ ഷോപ്പിലെ സിസിടിവിയിൽ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. ഇരിങ്ങാലക്കുട പോലീസിൽ പരാതി നൽകിയതനുസരിച്ച് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രികരിച്ച് അന്വേഷണം തുടങ്ങിയതായി പോലീസ് പറഞ്ഞു.
Next Story