കൊച്ചി: സിനിമകള്‍ യുവാക്കളെ വഴി തെറ്റിക്കുന്നുവെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. വയലന്‍സ് പ്രോത്സാഹിപ്പിക്കുന്ന സിനിമകളാണ് ഇതിന്റെ പ്രധാന കാരണം. മാര്‍ക്കോ പോലുള്ള സിനിമകള്‍ വലിയ പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സിനിമകള്‍ ലഹരിയെ പ്രോത്സാഹിപ്പിക്കുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

വെഞ്ഞാറമൂട് കൊലപാതകത്തിന്റെ പശ്ചാത്തലത്തിലാണ് ചെന്നിത്തലയുടെ പ്രതികരണം. സിനിമകളെ ഇഷ്ടപ്പെട്ടിരുനന്ന യുവാവ് കൂടിയാണ് അഫാന്‍ എന്നതു കൊണ്ട് തന്നെ അടുത്തിടെ പുറത്തിറങ്ങിയ രക്തരൂക്ഷിതമായ സിനിമകള്‍ അയളെ സ്വാധീനിച്ചിരുന്നോ എന്ന വിധത്തിലും ചര്‍ച്ചകള്‍ പോകുന്നുണ്ട്.

സിനിമാ പ്രേമിയായ അഫാന്‍ കൂടുതലും ഇഷ്ടപ്പെട്ടിരുന്നത് പ്രതികാര ദാഹിയായ നായകന്‍മാരെയാണ്. താനുമായി അടിപിടി കൂടിയ യുവാവിനെ തിരികെ മര്‍ദ്ദിക്കുന്നതുവരെ ചെരുപ്പിടാതെ നടന്നത് സ്‌കൂള്‍ പഠന കാലത്താണെന്നാണ് നാടുകാരായ സുഹൃത്തുക്കള്‍ പറുനന്ത്. 'മഹേഷിന്റെ പ്രതികാരം ' എന്ന സിനിമയിലെ നായകനെപ്പോലെ പക മനസ്സില്‍ കെടാതെ സൂക്ഷിക്കുകയായിരുന്നു. ഇപ്പോഴത്തെ അരുംകൊലയിലും സിനിമാ സ്വാധീനമുണ്ടോ എന്ന ആശങ്കയാണ് പലര്‍ക്കും.