പത്തനംതിട്ട: വെറും അഞ്ചുവയസ്സുകാരനെ പ്രകൃതിവിരുദ്ധ ലൈംഗികാതിക്രമം നടത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ പഅനീഷ് കുമാർ (44) ആണ് കോന്നി പോലീസിന്റെ പിടിയിലായത്. അങ്ങാടിക്കൽ ചന്ദനപ്പള്ളി രാജമ്മാ നിവാസ് വീട്ടിൽ നിന്നും കോന്നി പ്രമാടം വെള്ളപ്പാറ വട്ടപ്പാറചരിവുകാലായിൽ വാടകയ്ക്ക് താമസിക്കുന്നയാളാണ് അനീഷ്.

മദ്യപിച്ച് വീട്ടിലെത്തിയ ഇയാൾ കഥ പറഞ്ഞുകൊടുക്കാമെന്ന് പറഞ്ഞ് കുട്ടിയെ മുറിയിലേക്ക് കൊണ്ടുപോയ ശേഷം ലൈംഗിക അതിക്രമം നടത്തിയെന്നാണ് കേസ്. ഈ വർഷം ജനുവരി 22, മാർച്ച് 11, മെയ് 2 എന്നീ തീയതികളിലാണ് കുട്ടിക്ക് പീഡനം നേരിട്ടത്. ലൈംഗികാതിക്രമം സംബന്ധിച്ച് ജൂലൈ 17-ന് ജില്ലാ ശിശു സംരക്ഷണ സമിതിയിൽ നിന്ന് വിവരം ലഭിച്ചതിനെ തുടർന്ന് കോന്നി പോലീസാണ് നടപടികൾ സ്വീകരിച്ചത്.