- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോഴിക്കോട് കലക്ടറേറ്റിലെ പ്രധാന വാട്ടര്‍ ടാങ്കില്‍ മരപ്പട്ടിയുടെ ജഡം; ജീവനക്കാര്‍ ദിവസങ്ങളോളം കുടിച്ചത് ഈ ടാങ്കിലെ വെള്ളം
കോഴിക്കോട്: കലക്ടറേറ്റിലെ പ്രധാന വാട്ടര്‍ ടാങ്കില്‍ മരപ്പട്ടിയുടെ ജഡം കണ്ടെത്തി. ദിവസങ്ങളായി പഴകിയിരുന്ന ജഡത്തിന്റെ ദുര്‍ഗന്ധം ശക്തമായതോടെയാണ് സംഭവം ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെട്ടത്.
ഇന്ന് രാവിലെ 11 മണിയോടെയാണ് ജഡം കണ്ടെത്തിയത്. ഉടന്‍ തന്നെ വിവരം എഡിഎമ്മിനെ അറിയിക്കുകയും ടാങ്ക് വൃത്തിയാക്കാനുള്ള നടപടികള്‍ ആരംഭിക്കുകയും ചെയ്തു. ജീവനക്കാരാണ് മരപ്പട്ടിയെ നീക്കം ചെയ്തത്.
30,000 ലിറ്റര്‍ വെള്ളം സംഭരിക്കാവുന്ന ടാങ്കിലായതിനാല്‍ ദുര്‍ഗന്ധം പരക്കാന്‍ ദിവസങ്ങള്‍ എടുത്തതായി അധികൃതര്‍ അറിയിച്ചു. ജീവനക്കാര്‍ ദിവസങ്ങളോളം കുടിവെള്ളമായി ഉപയോഗിച്ചിരുന്നതും ആശങ്ക ഉയര്‍ത്തി.
Next Story