ആലപ്പുഴ: ആലപ്പുഴയില്‍ സ്വകാര്യ ഹോട്ടല്‍ യു.കെ പൗരന്‍ അടിച്ചു തകര്‍ത്ത് ജീവനക്കാരെ കയ്യേറ്റം ചെയ്തു. യുകെ പൗരനായ ജാക്ക് ബ്ലാക്ക് ബോണാണ് ഹോട്ടലിന്റെ ഗ്ലാസ് അടിച്ചു തകര്‍ത്ത് ജീവനക്കാരെ കയ്യേറ്റം ചെയ്തത്. ബുധനാഴ്ച രാവിലെ 10 മണിക്കാണ് സംഭവം നടന്നത്.

കളഞ്ഞു പോയ ഫോണ്‍ തിരികെ വാങ്ങാന്‍ ഇയാള്‍ ഹോട്ടലില്‍ എത്തിയപ്പോഴാണ് അക്രമം നടത്തിയത്. തുടര്‍ന്ന നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. നഷ്ടപരിഹാരമായി ഹോട്ടല്‍ ഉടമ 15000 രൂപ ആവശ്യപ്പെട്ടത് നല്‍കിയതിനാല്‍ യുകെ പൌരനെ ഗോവയിലേക്ക് മടങ്ങാന്‍ അനുവദിച്ചു.