- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ട്യൂഷന്‍ സെന്ററിലെ ഫെയര്‍വെല്‍ പാര്‍ട്ടിക്കിടെ തര്‍ക്കം; പരസ്പരം ഏറ്റുമുട്ടി വിദ്യാര്‍ത്ഥികള്‍; പത്താം ക്ലാസുകാരന് പരിക്ക്; നില അതീവ ഗുരുതരം
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയില്‍ ട്യൂഷന്‍ സെന്ററിലെ ഫയര്‍വെല്‍ പാര്‍ട്ടിക്കിടെ ഉണ്ടായ അടിപിടിയില്‍ പരിക്കേറ്റ പത്താം ക്ലാസുകാരന്റെ നില ഗുരുതരം. തലക്ക് പരിക്കേറ്റ വട്ടോളി എംജെഎച്ച്എസ്എസ് വിദ്യാര്‍ത്ഥി മുഹമ്മദ് ഷഹബാസാണ് ഗുരുതരാവസ്ഥയിലുള്ളത്. ട്യൂഷന്‍ സെന്ററിലെ ഫയര്‍വെല്‍ പാര്‍ട്ടിക്കിടെ ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് അടിപിടി ഉണ്ടായത്. രണ്ട് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ തമ്മിലാണ് ഏറ്റുമുട്ടിയത്. ഇതില്‍ വട്ടോളി എംജെഎച്ച്എസ്എസ് വിദ്യാര്‍ത്ഥി മുഹമ്മദ് ഷഹബാസിന്റെ തലക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു.
കഴിഞ്ഞ ഞായാറാഴ്ചയായിരുന്നു സംഭവം. എളേറ്റില്‍ വട്ടോളി എം ജെ ഹയര്‍ സെക്കന്ററി സ്‌കൂളിലെ കുട്ടികളുമാണ് താമരശ്ശേരി ഹയര്‍ സെക്കന്റി സ്‌കൂളിലെ കുട്ടികളുമാണ് പരസ്പരം ഏറ്റുമുട്ടിയത്. ഇവര്‍ ട്യൂഷന്‍ സെന്ററില്‍ വച്ച് തര്‍ക്കമുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇന്നലെ ട്യൂഷന്‍ സെന്ററില്‍ വച്ച് വീണ്ടും അടിപിടി ഉണ്ടായത്.