കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിന് സമീപം ആംബുലൻസ് ഡ്രൈവർമാരും ബൈക്ക് യാത്രക്കാരും തമ്മിൽ സംഘർഷമുണ്ടായി. സംഭവത്തിൽ മൂന്ന് ആംബുലൻസ് ഡ്രൈവർമാരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഘർഷത്തിൽ പരിക്കേറ്റ രണ്ട് ബൈക്ക് യാത്രികർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

ഇന്നലെ രാത്രിയിലാണ് സംഭവം നടന്നത്. ബൈക്ക് ഓവർടേക്ക് ചെയ്തതുമായി ബന്ധപ്പെട്ട് രണ്ട് യുവാക്കൾ തമ്മിലുണ്ടായ തർക്കത്തിൽ ആംബുലൻസ് ഡ്രൈവർമാർ ഇടപെടുകയും, തുടർന്ന് യുവാക്കളെ മർദ്ദിക്കുകയുമായിരുന്നു.

പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ബൈക്ക് യാത്രക്കാരുടെ മൊഴി രേഖപ്പെടുത്തിയ ശേഷം സംഭവത്തിൽ കൂടുതൽ നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. നിലവിൽ, കസ്റ്റഡിയിലുള്ള ആംബുലൻസ് ഡ്രൈവർമാരെ ചോദ്യം ചെയ്തു വരികയാണ്.