തിരുവനന്തപുരം: ഹിന്ദു വിരുദ്ധ രാഷ്ട്രീയം പറയുന്നു എന്ന വിവാദത്തിനിടെ, എമ്പുരാന്‍ സിനിമ കാണാന്‍ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും എത്തി. തിരുവനന്തപുരം ലുലു മാളിലെ പിവിആറിലാണ് മുഖ്യമന്ത്രിയും കുടുംബ അംഗങ്ങളും സിനിമ കാണാന്‍ എത്തിയത്.

മാര്‍ച്ച് 27 വ്യാഴാഴ്ചയാണ് ചിത്രം റിലീസ് ചെയ്തത്. രാത്രി 8 മണിയോട് അടുപ്പിച്ച ഷോയ്ക്കാണ് മുഖ്യമന്ത്രിയും കുടുംബവും മോഹന്‍ലാല്‍ നായകനായി പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രത്തിന് എത്തിയത്.