- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പഹല്‍ഗാമില്‍ നിരപരാധികളെ കൊലപ്പെടുത്തിയവരെ നിയമത്തിന് മുന്നില്‍ എത്തിക്കണം; ഭീകരവാദത്തിന് എതിരായി കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ക്ക് പൂര്‍ണ പിന്തുണയെന്ന് മുഖ്യമന്ത്രി
ഭീകരവാദത്തിന് എതിരായി കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ക്ക് പൂര്‍ണ പിന്തുണയെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ഓപ്പറേഷന്‍ സിന്ദൂറിനെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭീകരവാദത്തിനെതിരായി സ്വീകരിക്കുന്ന നടപടികള്‍ക്ക് പൂര്‍ണ പിന്തുണയെന്ന് മുഖ്യമന്ത്രി. പഹല്‍ഗാമില്‍ നിരപരാധികളെ കൊലപ്പെടുത്തിയവരെ നിയമത്തിന് മുന്നില്‍ എത്തിക്കണം. പാക്കിസ്ഥാനില്‍ ഭീകരക്യാംപുകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ നയതന്ത്ര ഇടപെടലുകള്‍ നടത്തണമെന്നും മുഖ്യമന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഇന്ത്യന്‍ പൗരന്മാര്‍ എന്ന നിലയില്‍ രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കാന്‍ നമുക്കെല്ലാവര്‍ക്കും ഒരുമിച്ചു നില്‍ക്കാമെന്നും മുഖ്യമന്ത്രി പോസ്റ്റില്‍ ആഹ്വാനം ചെയ്തു.
Next Story