- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെപിസിസിയുടെ ഉമ്മൻ ചാണ്ടി അനുസ്മരണം; ഉദ്ഘാടകൻ മുഖ്യമന്ത്രി; കെ സുധാകരൻ അധ്യക്ഷനാകും; എല്ലാ രാഷ്ട്രീയ പാട്ടി നേതാക്കൾക്കും പരിപാടിയിൽ ക്ഷണം

X
തിരുവനന്തപുരം: കെപിസിസിയുടെ ഉമ്മൻ ചാണ്ടി അനുസ്മരണം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. പരിപാടിയിലേക്കുള്ള കെപിസിസിയുടെ ക്ഷണം മുഖ്യമന്ത്രി സ്വീകരിച്ചു. നാളെ വൈകുന്നേരം നാലു മണിക്ക് തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ നടക്കുന്ന പരിപാടിയിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ അധ്യക്ഷത വഹിക്കും.
ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തെ തുടർന്ന് കെപിസിസി പ്രഖ്യാപിച്ച ഒരാഴ്ചത്തെ ദുഃഖാചരണം ഈ അനുസ്മരണ പരിപാടിയോടെ സമാപിക്കും. പരിപാടിയിലേക്ക് എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും നേതാക്കളെ ക്ഷണിക്കുന്നുണ്ട്. മുഖ്യമന്ത്രിയെ ക്ഷണിക്കുന്ന കാര്യത്തിൽ കെപിസിസി ചർച്ച നടത്തിയിരുന്നു. ഇതിന് ശേഷം പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആണ് മുഖ്യമന്ത്രിയെ ക്ഷണിച്ചത്.
Next Story


