- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോഫീ ഹൗസ് സമരം ഒത്തു തീർപ്പായി; സസ്‌പെൻഷൻ നടപടി റദ്ദാക്കും; ആറു ജീവനക്കാരെയും തിരിച്ചെടുക്കും
തൃശൂർ: ജീവനക്കാരുടെ സസ്‌പെൻഷൻ നടപടി റദ്ദാക്കണമെന്ന ആവശ്യപ്പെട്ട് ഇന്ത്യൻ കോഫീ ഹൗസ് യൂണിയൻ ( സി ഐ ടി യു) നടത്തി വന്ന അനിശ്ചിതകാല സമരം ഒത്തു തീർപ്പായി. സംസ്ഥാനത്തെ വിവിധ ഇടങ്ങളിൽ നിന്നു സസ്‌പെൻഡ് ചെയ്ത ആറു ജീവനക്കാരെയും അതത് സ്ഥലങ്ങളിൽ തന്നെ തിരിച്ചെടുക്കാമെന്ന ഉറപ്പിൻമേലാണ് സമരം പിൻവലിച്ചത്.
അഡീ ലേബർ കമ്മിഷണർ കെ ശ്രീലാലിന്റെ അദ്ധ്യക്ഷതയിൽ എറണാകുളം ഗസ്റ്റ് ഹൗസിൽ നടന്ന തൊഴിലാളി -തൊഴിലുടമാ പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം. ഒക്ടോബർ 12 മുതൽ തൃശ്ശൂർ വടക്കേ നടയിലെ കോഫീ ഹൗസിന് മുന്നിൽ യൂണിയൻ നടത്തിവന്ന സമരമാണ് പിൻവലിച്ചത്.
തൊഴിലാളി യൂണിയനെ പ്രതിനിധീകരിച്ച് സി കെ രാജേഷ്, സി പി അജിത്കുമാർ എന്നിവരും മാനേജ്‌മെന്റിനെ പ്രതിനിധീകരിച്ച് ഷിബു ജി, എസ് എസ് അനിൽ കുമാർ എന്നിവരും യോഗത്തിൽ പങ്കെടുത്തു.
Next Story




