- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉത്സവത്തിനിടെ ബന്ധുക്കൾ തമ്മിൽ സംഘർഷം; മൂന്ന് പേര്‍ക്ക് വെട്ടേറ്റു; ആക്രമണം നടത്തിയത് കോമരത്തിന്റെ വാളുപയോഗിച്ച്; സ്ത്രീകൾ ഉൾപ്പെടെ ആറുപേർക്ക് പരിക്ക്; സംഭവം കോഴിക്കോട്

താമരശ്ശേരി: ഉത്സവത്തിനിടെയുണ്ടായ കുടുംബതർക്കം രൂക്ഷമായതിനെത്തുടർന്ന് ചാലക്കരയിൽ അക്രമിസംഘം സ്ത്രീകളുൾപ്പെടെ ആറുപേരെ വെട്ടിപ്പരിക്കേൽപ്പിച്ചു. കോമരത്തിന്റെ വാളുപയോഗിച്ചുള്ള ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മൂന്നുപേർ ചികിത്സയിലാണ്. ചാലക്കര ഇരട്ടക്കുളങ്ങരയിൽ ബുധനാഴ്ച രാത്രി ഏഴരയോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.
ഇരട്ടക്കുളങ്ങര കൃഷ്ണൻകുട്ടി (67), മകൻ ജിനീഷ് ലാൽ (46), ബന്ധുവായ ബാലുശ്ശേരി സ്വദേശി വിനോദ് (49) എന്നിവർക്കാണ് വെട്ടേറ്റത്. കൃഷ്ണൻകുട്ടിക്കും ജിനീഷ് ലാലിനും വയറിനാണ് പരിക്ക്. വിനോദിന്റെ തലയ്ക്കാണ് പരിക്ക്. ആക്രമണം തടയാൻ ശ്രമിക്കുന്നതിനിടെ ബിജില (38), പുഷ്പ (45), കല്യാണി (54) എന്നീ സ്ത്രീകൾക്കും പരിക്കേറ്റു.
കാവിലെ ഉത്സവം നടത്തുന്നതുമായി ബന്ധപ്പെട്ട് ബന്ധുക്കൾ തമ്മിൽ നിലനിന്നിരുന്ന അഭിപ്രായവ്യത്യാസമാണ് സംഘർഷത്തിൽ കലാശിച്ചത്. തർക്കത്തിനിടെ ഒരു വിഭാഗം പുറത്തുനിന്നും ആളുകളെ എത്തിച്ച് ആക്രമണം അഴിച്ചുവിടുകയായിരുന്നു. ഇതിനിടെയാണ് കാവിലെ കോമരത്തിന്റെ വാൾ കൈക്കലാക്കി അക്രമിസംഘം ബന്ധുക്കളെ വെട്ടിയത്. പരിക്കേറ്റവർ ഉടൻ തന്നെ ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ താമരശ്ശേരി പോലീസ് അന്വേഷണം ആരംഭിച്ചു.


