ആലപ്പുഴ: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വീണ്ടും ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തിയെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു. ആലപ്പുഴ ജില്ലാ പഞ്ചായത്തിലെ വയലാര്‍ ഡിവിഷനില്‍ നിന്നാണ് അരുണിമ എം. കുറുപ്പ് ജനവിധി തേടുന്നത്. നിലവില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ കോണ്‍ഗ്രസ് സംസ്ഥാന രക്ഷാധികാരിയും കെഎസ്യു ജനറല്‍ സെക്രട്ടറിയുമാണ് അരുണിമ.

ഇന്ന് ചേര്‍ന്ന യുഡിഎഫ് ജില്ലാ കോര്‍ കമ്മറ്റി യോഗത്തിലാണ് അരുണിമയെ വയലാര്‍ ഡിവിഷനില്‍ മത്സരിപ്പിക്കാനുള്ള സുപ്രധാന തീരുമാനമുണ്ടായത്. തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ പോത്തന്‍കോട് ഡിവിഷനില്‍ അമയ പ്രസാദിനെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിരുന്നു.