- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗുജറാത്തില്‍ വാഹനാപകടത്തില്‍ മലയാളി ദമ്പതികള്‍ മരിച്ചു; അപകടം നാട്ടിലേക്ക് തിരികെ വരുമ്പോള്‍; കാര്‍ ഡ്രൈവറും മരിച്ചു
അഹമ്മദാബാദ്: ഗുജറാത്തിലുണ്ടായ വാഹനാപകടത്തില്‍ മലയാളിയായ ദമ്പതികള്‍ മരിച്ചു. ഇവര്‍ സഞ്ചരിച്ച കാര്‍ ട്രക്കുമായി കൂട്ടിയിച്ച് ഉണ്ടായ അപകടത്തിലാണ് മരണം. കാറിന്റെ ഡ്രൈവറും മരിച്ചു. ആലപ്പുഴ തുറവൂര്‍ സ്വദേശികളായ വാസുദേവന്‍-യാമിനി ദമ്പതിമാരാണ് മരിച്ചത്. ഇന്നലെയായിരുന്നു അപകടം.
അമേരിക്കയില്‍ താമസിക്കുന്ന മകള്‍ സ്വാതിയും ഭര്‍ത്താവ് ഹിമാന്‍ഷുവും നാട്ടില്‍ വന്നതിന് ശേഷം അമേരിക്കയിലേക്ക് തിരികെ പോകുന്നതിന് യാത്രയാക്കാന്‍ ഡല്‍ഹിയില്‍ പോയതായിരുന്നു. പിന്നീട് ദ്വാരകയില്‍ ക്ഷേത്ര ദര്‍ശനം നടത്തുകയും ചെയ്തു. തുടര്‍ന്ന് ഇവര്‍ താമസിച്ചിരുന്ന ലോഡ്ജിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. ഇവര്‍ നാളെ നാട്ടിലേക്ക് മടങ്ങാന്‍ ഇരിക്കുകയായിരുന്നു.
മിട്ടാപ്പൂരില്‍ വെച്ചാണ് അപകടം നടന്നത്. വാസുദേവന്‍ സംഭവ സ്ഥലത്തുവച്ചും യാമിനി ആശുപത്രിയില്‍ വച്ചുമാണു മരിച്ചത്. ഡല്‍ഹിയില്‍ റെയില്‍വേ ഉദ്യോഗസ്ഥനായിരുന്ന വാസുദേവന്‍. ജോലിയില്‍നിന്ന് വിരമിച്ച ശേഷം കഴിഞ്ഞ രണ്ടുവര്‍ഷമായി തുറവൂരിലാണ് കുടുംബസമേതം താമസിച്ചിരുന്നത്. ദമ്പതിമാര്‍ക്ക് ഒരു മകളാണുള്ളത്.