കൊച്ചി: ആലുവ സ്വദേശിയായ നടിയുടെ പരാതിയില്‍ അഡ്വ. വിഎസ് ചന്ദ്രശേഖറിന്റെ അറസ്റ്റ് തടഞ്ഞ് എറണാകുളം സെഷന്‍സ് കോടതി. തിങ്കളാഴ്ച വരെ വിഎസ് ചന്ദ്രശേഖറിനെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി നിര്‍ദേശിച്ചു. സെന്‍ട്രല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ് തടഞ്ഞത്.

നടി ലൈംഗിക ആരോപണം ഉന്നയിച്ച സാഹചര്യത്തില്‍ കോണ്‍ഗ്രസ് നേതാവായ അഭിഭാഷകന്‍ വി എസ് ചന്ദ്രശേഖരന്‍ കഴിഞ്ഞ ദിവസം കെപിസിസി നിയമ സഹായ സെല്ലിന്റെ ചെയര്‍മാന്‍ സ്ഥാനവും ലോയേഴ്‌സ് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ പദവിയും രാജിവെച്ചിരുന്നു. ചന്ദ്രശേഖരനെതിരെ ഹൈക്കോടതിയിലെ വനിത അഭിഭാഷക കൂട്ടായ്മ രംഗത്ത് വന്നതിന് പിന്നാലെയായിരുന്നു രാജി പ്രഖ്യാപനം.