- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുറത്തെ തൊഴുത്തിൽ നിന്ന് കേട്ടത് മിണ്ടാപ്രാണിയുടെ അലറി കരച്ചിൽ; ഓടിയെത്തി നോക്കുമ്പോൾ ദാരുണ കാഴ്ച; ഭിന്നശേഷിക്കാരായ ദമ്പതികളുടെ വീട്ടിൽ കയറി കൊടുംക്രൂരത; പ്രതിക്കായി തിരച്ചിൽ ഊർജിതം
കൊല്ലം: അഞ്ചലിൽ ഭിന്നശേഷിക്കാരായ ദമ്പതികൾ താമസിക്കുന്ന വീട്ടിൽ അതിക്രമിച്ച് കയറി പശുവിനെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ യുവാവിനെതിരെ കേസെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് തിരച്ചിൽ ഊർജിതമാക്കി.
അജിമോനും ലളിതയും എന്ന ഭിന്നശേഷിക്കാരായ ദമ്പതികൾ താമസിക്കുന്ന വീട്ടിലാണ് ആക്രമണമുണ്ടായത്. വീട് തുറക്കാത്തതിനെ തുടർന്ന് പുറത്ത് തൊഴുത്തിൽ കെട്ടിയിട്ടിരുന്ന ഇവരുടെ പശുവിനെയാണ് യുവാവ് ക്രൂരമായി ഉപദ്രവിച്ചത്. ഗുരുതരമായി പരിക്കേറ്റ പശുവിനെ രക്ഷിക്കാനുള്ള മൃഗഡോക്ടറുടെ ശ്രമങ്ങൾ വിഫലമായി. സംഭവത്തിൽ ദമ്പതികൾ നൽകിയ പരാതിയെ തുടർന്നാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. പ്രതിക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
Next Story