- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിജെപിയുമായി രഹസ്യ ചർച്ച നടത്തിയ സുധാകരൻ ഇപ്പോൾ പരസ്യമായി പ്രഖ്യാപിച്ചത് ആർഎസ്എസിന്റെ ഉള്ളിലിരിപ്പെന്ന് സിപിഎം; സർക്കാരിനെ പിരിച്ചുവിടണമെന്ന സുധാകരന്റെ പ്രസ്താവനയിൽ കോൺഗ്രസ് അഖിലേന്ത്യാ നേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്
തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെ പിരിച്ചുവിടണമെന്ന കെ സുധാകരന്റെ പ്രസ്താവനയെ സംബന്ധിച്ച് കോൺഗ്രസിന്റെ അഖിലേന്ത്യാ നേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.
ബിജെപി വിരുദ്ധ നിലപാട് സ്വീകരിക്കുന്ന സംസ്ഥാന സർക്കാരുകളെ അസ്ഥിരപ്പെടുത്തുന്നതിന് കേന്ദ്ര സർക്കാർ പരിശ്രമിച്ചുകൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് കെപിസിസി പ്രസിഡന്റ് തന്നെ ഇത്തരമൊരു നിലപാട് സ്വീകരിച്ച് രംഗത്തിറങ്ങിയിരിക്കുന്നത്. നേരത്തെ തന്നെ ബിജെപിയുമായി രഹസ്യ ചർച്ച നടത്തിയ കെ സുധാകരനാണ് ഇപ്പോൾ ആർഎസ്എസിന്റെ ഉള്ളിലിരിപ്പ് പരസ്യമായി പ്രഖ്യാപിച്ചിരിക്കുന്നത്.
ഭൂരിപക്ഷമുള്ള സംസ്ഥാന സർക്കാരുകളെ പിരിച്ചുവിടുന്നതുമായി ബന്ധപ്പെട്ട് എസ് ആർ ബൊമ്മെ കേസിൽ ഭരണഘടനാ ബെഞ്ച് പുറപ്പെടുവിച്ച വിധി പോലും മനസ്സിലാക്കാതെ സംഘപരിവാറിന് കുഴലൂത്ത് നടത്തുകയാണ് കെപിസിസി പ്രസിഡന്റ്. സംസ്ഥാന സർക്കാരിനെ പിരിച്ചുവിടണമെന്ന സുധാകരന്റെ പ്രസ്താവന സംസ്ഥാന സർക്കാരിനെതിരെ സംഘപരിവാറുമായുള്ള ഗൂഢാലോചനയുടെ തെളിവ് കൂടിയാണെന്ന് സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.



