- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്ലിപ് വിതരണത്തിനിടെ സിപിഎം പ്രവർത്തകന് വെട്ടേറ്റു; അയൽവാസി കസ്റ്റഡിയിൽ; രാഷ്ട്രീയ വൈരാഗ്യമെന്ന് സിപിഎം; സംഭവം പത്തനംതിട്ടയിൽ

അടൂർ: ഏഴംകുളം അറുകാലിക്കലിൽ സിപിഎം പ്രവർത്തകന് വെട്ടേറ്റു. അറുകാലിക്കൽ സ്വദേശി രാധാകൃഷ്ണനാണ് ആക്രമണത്തിന് ഇരയായത്. നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി വോട്ട് സ്ലിപ്പുകൾ വിതരണം ചെയ്യുന്നതിനിടെയാണ് സംഭവം. തലയ്ക്കും കാലിനും പരിക്കേറ്റ രാധാകൃഷ്ണനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് അയൽവാസിയായ അലക്‌സിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
മദ്യലഹരിയിലായിരുന്ന പ്രതിയുമായുണ്ടായ വഴക്കാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പ്രാഥമികമായി വിലയിരുത്തുന്നു. എന്നാൽ, അലക്‌സ് സജീവ കോൺഗ്രസ് പ്രവർത്തകനാണെന്നും രാഷ്ട്രീയ വിദ്വേഷമാണ് അക്രമത്തിന് കാരണമെന്നും ആരോപിച്ച് സിപിഎം പ്രാദേശിക നേതൃത്വം രംഗത്തെത്തി. സംഭവസ്ഥലത്തുനിന്ന് ആക്രമണത്തിന് ഉപയോഗിച്ച ആയുധം പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
നിലവിൽ കസ്റ്റഡിയിലുള്ള അലക്‌സിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കും. രാധാകൃഷ്ണൻ്റെ ആരോഗ്യനില സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.


