ഊട്ടി: കൊല്ലം പരവൂര്‍ സ്റ്റേഷനിലെ പൊലീസുകാരനെ ഊട്ടിയിലെ ലോഡ്ജില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. മങ്ങാട് സ്വദേശി ആദര്‍ശാണ് മരിച്ചത്. ഊട്ടിയിലെ ലോഡ്ജില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. കുടുംബ പ്രശ്‌നങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.