കോന്നി: ഉത്സവസ്ഥലത്ത് ബഹളമുണ്ടാക്കിയതിന് പിടികൂടി സ്റ്റേഷനിലെത്തിച്ച യുവാവില്‍ നിന്നും കഞ്ചാവ് കണ്ടെടുത്തു. വി കോട്ടയം പ്ലാച്ചേരി വിള തെക്കേതില്‍ രതീഷ് കുമാറി (37)ന്റെ കൈയില്‍ നിന്നാണ് കഞ്ചാവ് പിടികൂടിയത്. ഇയാളുടെ പക്കല്‍ നിന്നും രണ്ടു ചെറിയ പ്ലാസ്റ്റിക് കവറുകളിലായി 18 ഗ്രാമോളം കഞ്ചാവ് കണ്ടെടുത്തു.

കോന്നി വി കോട്ടയം മാളികപ്പുറം ക്ഷേത്ര ഉത്സവത്തിനിടെ പരസ്പരം ഉന്തും തള്ളും ഉണ്ടായി പ്രശ്നം സൃഷ്ടിച്ചതിനു ഇയാളെയും, വി കോട്ടയം രേഖാഭവനം വീട്ടില്‍ പ്രകാശി (55)നെയുമാണ് പോലീസ് പിടിച്ചുകൊണ്ടു സ്റ്റേഷനില്‍ എത്തിച്ചത്. ഇരുവര്‍ക്കുമെതിരെ കോന്നി പോലീസ് നിയമനടപടി സ്വീകരിച്ചു. രതീഷ് കുമാറിനെതിരെ കഞ്ചാവ് കൈവശം സൂക്ഷിച്ചതിനും കേസ് രജിസ്റ്റര്‍ ചെയ്തു.