പന്തളം: കുരമ്പാലയില്‍ യുവാവിനെ എംഡിഎംഎയുമായി ഡാന്‍സാഫ് സംഘവും പോലീസും ചേര്‍ന്ന് പിടികൂടി. ആലപ്പുഴ തൃക്കുന്നപ്പുഴ പല്ലന നെടുംപറമ്പില്‍ അനി (35) ആണ് പിടിയിലായത്. കുരമ്പാലയില്‍ മാധവി പലചരക്കു പൂജ സാധനങ്ങള്‍ വില്‍ക്കുന്ന കടയില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പാക്കറ്റുകളാക്കി ആവശ്യക്കാരെ വിളച്ചുവരുത്തി വില്‍ക്കുകയായിരുന്നു. കടയുടമ പ്രദീപിന്റെ ബന്ധുവാണ്. ഇയാളുടെ പക്കല്‍ നിന്നും മൂന്ന് ഗ്രാമോളം എം ഡി എം എ കണ്ടെടുത്തു. പ്രതിയെ വിശദമായി ചോദ്യം ചെയ്തു. മാസങ്ങളായി ലഹരി മരുന്ന് കച്ചവടം ചെയ്യന്നതായി ഇയാള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു.

രാവിലെ ബന്ധുവിനൊപ്പം കടയിലിരിക്കുന്ന ഇയാള്‍ ബന്ധു വീട്ടില്‍ പോകുന്ന സമയം നോക്കി സി സി ടി വി ഓഫാക്കും. തുടര്‍ന്ന് ആവശ്യക്കാരെ വിളിച്ചുവരുത്തി ലഹരിമരുന്ന് കൈമാറും. ബന്ധു തിരികെ വരുമ്പോഴേക്കും സി സി ടി വി ഓണാക്കുകകയും ചെയ്യും. ഇതായിരുന്നു കച്ചവടരീതി. പന്തളം പോലീസ് തുടര്‍ നടപടികള്‍ കൈകൊണ്ടു. ജില്ലാ പോലീസ് മേധാവിയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് യുവാവ് കുടുങ്ങിയത്. അടൂര്‍ ഡി വൈ എസ് പി യുടെ നിര്‍ദേശപ്രകാരം എസ് ഐ അനീഷ് അബ്രഹാം, എ എസ് ഐ രാജു, എസ് സി പി ഓ അജീഷ് എന്നിവരും ഡാന്‍സാഫ് സംഘവും ചേര്‍ന്നാണ് പരിശോധന നടത്തി നടപടി കൈക്കൊണ്ടത്.