- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മദ്യപാനത്തിനിടെ തര്‍ക്കം; യുവാവിനെ സുഹൃത്ത് തല്ലിക്കൊന്നു; കൊലപാതക വിവരം അറിയിച്ചതും പ്രതി തന്നെ; 38 കാരന് കസ്റ്റഡിയില്‍
യുവാവിനെ സുഹൃത്ത് തല്ലിക്കൊന്നു
തിരുവനന്തപുരം: കിളിമാനൂരില്‍ മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തിനൊടുവില്‍ യുവാവിനെ സുഹൃത്ത് തല്ലിക്കൊന്നു. കാട്ടുമ്പുറം അരിവാരിക്കുഴി വടക്കുംകര പുത്തന്‍ വീട്ടില്‍ ഉണ്ണി വത്സല ദമ്പതികളുടെ മകന്‍ അഭിലാഷ് (28) ആണ് മരിച്ചത്. ടയര്‍ റീ ട്രെയിഡിങ് തൊഴിലാളിയാണ് അഭിലാഷ്.
ഇയാളുടെ സുഹൃത്തായ പുളിമാത്ത് പന്തടിക്കളം അങ്കണവാടിക്ക് സമീപം വാടകയ്ക്ക് താമസിക്കുന്ന അരുണ്‍ (38 ) എന്നയാളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. രാത്രി 7 മണിയോടെ ആയിരുന്നു സംഭവം നടന്നത്. പ്രതിയായ അരുണ്‍ തന്നെയാണ് പൊലീസ് സ്റ്റേഷനിലെത്തി കൊലപാതക വിവരം അറിയിച്ചത്. അഭിലാഷിന്റെ മൃതദേഹം വലിയകുന്ന് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Next Story