- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ വിവാഹ വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചു; യുവാവിനെ അറസ്റ്റ് ചെയ്ത് കീഴ്വായ്പൂര്‍ പോലീസ്
യുവതിയെ ബലാല്‍സംഗം ചെയ്ത കേസില്‍ യുവാവ് അറസ്റ്റില്‍
മല്ലപ്പള്ളി: മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ ബലാല്‍സംഗം ചെയ്ത കേസില്‍ യുവാവ് അറസ്റ്റില്‍. ആനിക്കാട് മണിയംകുളത്ത് വീട്ടില്‍ സുബിന്‍ സുകുമാര(37) നെയാണ് കീഴ്വായ്പൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. വീട്ടില്‍ ആരുമില്ലാത്ത സമയം നോക്കിയെത്തിയ പ്രതി വിവാഹവാഗ്ദാനം ചെയ്ത് യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.
യുവതിയുടെ മൊഴി പ്രകാരം കേസെടുത്ത് പോലീസ് അന്വേഷണം നടത്തി വരവേ പ്രതി ഒളിവില്‍ പോയി. പോലീസ് ഇന്‍സ്പെക്ടര്‍ രാജേഷ് കുമാറിന്റെ നേതൃത്വത്തില്‍ ഒളിവില്‍ പോയ പ്രതിയെ എ.എസ്.എ അന്‍സിം, സീനിയര്‍ പോലീസ് ഓഫീസര്‍ ദീപു, സിവില്‍ പോലീസ് ഓഫീസര്‍മാരായ വിഷ്ണു, വിഷ്ണുദേവ്, അഖില്‍, സന്തോഷ്, അരുണ്‍രാജ് എന്നിവരടങ്ങിയ അന്വേഷണസംഘം മല്ലപ്പള്ളി പാലത്തിന് സമീപത്ത് നിന്നും പിടികൂടി.
Next Story




