- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അടൂര്‍ ഏനാത്ത് വീടിന്റെ വാതില്‍ കുത്തിത്തുറന്ന് മുക്കാല്‍ പവന്‍ സ്വര്‍ണം മോഷ്ടിച്ചു; മോഷ്ടാക്കള്‍ എത്തിയത് വീട്ടില്‍ ആരുമില്ലെന്ന് അറിഞ്ഞ്
വീടിന്റെ വാതില്‍ കുത്തിത്തുറന്ന് മുക്കാല്‍ പവന്‍ സ്വര്‍ണം മോഷ്ടിച്ചു
അടൂര്‍: വീടിന്റെ വാതില്‍ കുത്തിത്തുറന്ന് മുക്കാല്‍ പവന്‍ സ്വര്‍ണം മോഷ്ടിച്ചു. ഏനാത്ത് മണ്ടച്ചന്‍പാറ നെല്ലിത്താനത്ത് (ഗ്രേസ് വില്ല) ജോണ്‍സന്റെ വീട്ടിലാണ് തിങ്കളാഴ്ച പുലര്‍ച്ചെ മോഷണം നടന്നത്. രാത്രി വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. ജോണ്‍സന്റെ ഭാര്യ കുഞ്ഞുമോള്‍ രാവിലെ വീട്ടിലെത്തിയപ്പോഴാണ് വിവരം അറിയുന്നത്.
മുന്‍വശത്തെ വാതില്‍ കുത്തി തുറന്നത് കണ്ടത്. വീടിനുള്ളില്‍ സാധനങ്ങള്‍ മുഴുവന്‍ വലിച്ചു വാരിയിട്ടിരിക്കുകയായിരുന്നു. മുക്കാല്‍ പവന്റെ മോതിരമാണ് മോഷണം പോയത്. വിരലടയാള വിദഗ്ധ സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. ഏനാത്ത് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Next Story




