- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുപ്രസിദ്ധ മോഷ്ടാവ് 'പാഞ്ചാലിക്കണ്ണന്‍' കൊച്ചിയില്‍ പിടിയില്‍; വലയിലായത് സൈബര്‍ തെളിവുകളുടെയും സിസിടിവിയുടെയും സഹായത്തോടെ
കുപ്രസിദ്ധ മോഷ്ടാവ് 'പാഞ്ചാലിക്കണ്ണന്‍' കൊച്ചിയില്‍ പിടിയില്‍

കൊച്ചി: കേരളത്തിലുടനീളം നിരവധി മോഷണ, പിടിച്ചുപറി കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് തിരുവനന്തപുരം പേട്ട സ്വദേശി കണ്ണന്‍ എന്ന 'പാഞ്ചാലിക്കണ്ണന്‍' (26) കൊച്ചി സെന്‍ട്രല്‍ പോലീസിന്റെ പിടിയിലായി. എറണാകുളം ഇടപ്പള്ളി സ്വദേശിയായ മുഹമ്മദ് ഫായിസ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഫെബ്രുവരി 12-ന് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്.
സെന്‍ട്രല്‍ പോലീസ് സ്റ്റേഷന്‍ ക്രൈം 106/2026 ആയി രജിസ്റ്റര്‍ ചെയ്ത കേസില്‍ പോലീസ് നടത്തിയ നീക്കങ്ങള്‍ നിര്‍ണ്ണായകമായിരുന്നു. സംഭവസ്ഥലത്തെയും പരിസരത്തെയും സിസിടിവി ദൃശ്യങ്ങള്‍ വിശദമായി പരിശോധിച്ചും, സൈബര്‍ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് ഫോണ്‍ രേഖകളും മറ്റും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണവുമാണ് പ്രതിയെ കുടുക്കാന്‍ സഹായിച്ചത്.
എറണാകുളം സിറ്റി പോലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ്‌കുമാര്‍ IPS, ഡെപ്യൂട്ടി കമ്മീഷണര്‍ ഷഹന്‍ഷാ K.S. എന്നിവരുടെ നിര്‍ദ്ദേശപ്രകാരം സെന്‍ട്രല്‍ സബ് ഡിവിഷന്‍ അസിസ്റ്റന്റ് കമ്മീഷണര്‍ രാജന്‍ കെ. അരമന, ഇന്‍സ്പെക്ടര്‍ അനീഷ് ജോയി എന്നിവരുടെ മേല്‍നോട്ടത്തിലായിരുന്നു അന്വേഷണം.
*
അന്വേഷണ സംഘാംഗങ്ങള്‍: സബ് ഇന്‍സ്പെക്ടര്‍മാരായ അനൂപ് സി., പ്രിന്‍സ് രവീന്ദ്രന്‍, എ.എസ്.ഐമാരായ ബീവാത്തു കെ.എം., മോളി ആന്റണി, പോലീസ് ഉദ്യോഗസ്ഥരായ സുമേഷ്, സ്മിജേഷ്.
പിടിയിലായ പ്രതിക്കെതിരെ സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളില്‍ സമാനമായ നിരവധി കേസുകള്‍ നിലവിലുണ്ട്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.


