- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഞ്ചു വയസ്സുള്ള മകളെ കനാലില്‍ എറിഞ്ഞ് കൊല്ലാന്‍ ശ്രമം: പിതാവ് അറസ്റ്റില്‍
അഞ്ചു വയസ്സുള്ള മകളെ കനാലില്‍ എറിഞ്ഞ് കൊല്ലാന്‍ ശ്രമം: പിതാവ് അറസ്റ്റില്‍

കൂടല്‍ : കൂടല്‍ പാലമല ആഞ്ഞിലി മൂട്ടില്‍ വീട്ടില്‍ ഷിജു(41) എന്നയാളെയാണ് കൂടല്‍ പോലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച വൈകുന്നേരം വീട്ടില്‍ മദ്യപിച്ചെത്തി ഭാര്യയുമായും മറ്റും വഴക്കുണ്ടാക്കി തന്റെ അഞ്ചുവയസ്സുള്ള മകളെയും കൊണ്ട് മരിക്കാന്‍ പോവുകയാണ് എന്നു പറഞ്ഞ് പുറത്തേക്ക് പോയി വീടിനു സമീപത്തുള്ള കനാലിലേക്ക് കുട്ടിയെ ഇടുകയാണ് ഉണ്ടായത്.
സംഭവസമയം അവിടെ കൂടിയ നാട്ടുകാരാണ് കുട്ടിയെ രക്ഷിച്ചത്. തുടര്‍ന്ന് കൂടല്‍ പോലീസ് സ്റ്റേഷനില്‍ കുട്ടിയുടെ അമ്മ പരാതി നല്‍കുകയും പോലീസ് ചൊവ്വാഴ്ച ഉച്ചയോടെ ഷിജുവിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇവരുടേത് രണ്ടാം വിവാഹമാണ്. ഇന്‍സ്‌പെക്ടര്‍ SHO സുധീര്‍ ടക അനില്‍, SCPO മാരായ രാജേഷ് , സുനില്‍ CPO മാരായ ഫഹദ് ഹരിദാസ് എന്നിവര്‍ അടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.


