- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാര്‍ പോര്‍ച്ചില്‍ നിന്ന് സ്‌കൂട്ടര്‍ മോഷണം; സിസി ടിവി ദൃശ്യങ്ങള്‍ കുരുക്കായി; പ്രതി പിടിയില്‍
സ്‌കൂട്ടര്‍ മോഷണം: പ്രതി പിടിയില്‍

പത്തനംതിട്ട : വീടിന്റെ കാര്‍പോര്‍ച്ചില്‍ സൂക്ഷിച്ചിരുന്ന സ്‌കൂട്ടര്‍ മോഷ്ടിച്ച് കടന്നയാളെ പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്തു. ഓമല്ലൂര്‍ മഞ്ഞിനിക്കര സ്വദേശി മേക്കാട് വീട്ടില്‍ സ്റ്റെഫിന്‍ മാത്യു (21) ആണ് പിടിയിലായത്. ഓമല്ലൂര്‍ മഞ്ഞനിക്കര 'പുഷ്പാഞ്ജലി 'യില്‍ സുമയുടെ വീടിന്റെ കാര്‍പോര്‍ച്ചില്‍ സൂക്ഷിച്ചിരുന്ന സ്‌കൂട്ടര്‍ ഇക്കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയോടെ കാണാതായി.
സുമയുടെ പരാതിയില്‍ കേസെടുത്ത പത്തനംതിട്ട പോലീസ് സിസി ടിവി ദൃശ്യങ്ങളുടെയും മറ്റും സഹായത്തോടെ മോഷണം പോയ സ്‌കൂട്ടറുമായി സഞ്ചരിച്ച പ്രതിയെ തിരിച്ചറിയുകയും ഇയാളെ അന്വേഷിച്ചു വരികയും ആയിരുന്നു. ചെങ്ങന്നൂരില്‍ നിന്നും കോട്ടയത്തേക്ക് പോവുകയായിരുന്ന ഇയാളെ, പത്തനംതിട്ട പോലീസ് പിന്തുടര്‍ന്ന് പിടികൂടി. ഇയാള്‍ പത്തനംതിട്ട, തൃശ്ശൂര്‍ സ്റ്റേഷനുകളിലെ സമാന കേസുകളില്‍ പ്രതിയാണ്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.


