- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പോക്കറ്റ് മണി നൽകുമ്പോൾ ബാങ്ക് വിവരങ്ങൾ നൽകണം; വിദ്യാർത്ഥികളെ ഓൺലൈൻ ജോലികളിൽ കുടുക്കി സൈബർ തട്ടിപ്പ് സംഘങ്ങൾ; ജാഗ്രത വേണമെന്ന് പോലീസ്...!
തൃശൂർ: തട്ടിയെടുത്ത ലക്ഷങ്ങൾ വിദ്യാർത്ഥികളുടെ അക്കൗണ്ടുകളിലേക്ക് പോക്കറ്റ് മണിയായി അയച്ചും മറ്റ് അക്കൗണ്ടുകളിലേക്ക് പണം അയച്ചുകൊടുക്കാനുളള ഓൺലൈൻ ജോലികളിൽ കുടുക്കിയും പുതിയ രീതിയുമായി സൈബർ തട്ടിപ്പ് സംഘങ്ങൾ. ഇവർക്ക് പതിനായിരമോ ഇരുപതിനായിരമോ പോക്കറ്റ് മണി നൽകുമ്പോൾ വിദ്യാർത്ഥികൾ പകരം നൽകേണ്ടത് ബാങ്ക് വിവരങ്ങളാണ്.
പണമില്ലാത്ത അക്കൗണ്ട് വിവരം നൽകിയാൽ ഒന്നും നഷ്ടപ്പെടില്ലെന്ന് കരുതി, നിരവധി വിദ്യാർത്ഥികളാണ് വിവരങ്ങൾ ഇതിനോടകം കൈമാറിയിരിക്കുന്നത്. ഈ അക്കൗണ്ടുകളിലേക്ക് തട്ടിയെടുത്ത തുകകൾ ട്രാൻസ്ഫർ ചെയ്ത് സൈബർ പോലീസിന്റെ പിടിയിൽ നിന്നും രക്ഷനേടാനായി തട്ടിപ്പുകാർ പുതിയ വഴി കണ്ടെത്തുകയായിരുന്നു.
ഒടുവിൽ പിടിക്കപ്പെട്ടത് വിദ്യാർത്ഥികളും. വടക്കെ ഇന്ത്യയിലാണ് സംഘങ്ങളാണ് ഉള്ളതെന്ന് സൈബർ പോലീസിന്റെ അന്വേഷണത്തിൽ വ്യക്തമാകുന്നത്. പ്രതികളെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തതോടെയാണ് കെണിയെകുറിച്ചുളള നിർണായക വിവരങ്ങൾ പുറത്തുവന്നത്. സംഭവത്തിൽ വിദ്യാർത്ഥികൾ ജാഗ്രത പാലിക്കണമെന്ന് പോലീസും മുന്നറിയിപ്പ് നൽകി.