- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കക്കി ആനത്തോട് ഡാമിന്റെ നാല് ഷട്ടറുകള്‍ നാളെ തുറക്കും; ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം
കക്കി ആനത്തോട് ഡാമിന്റെ നാല് ഷട്ടറുകള്‍ നാളെ തുറക്കും; ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം
പത്തനംതിട്ട: ശബരിഗിരി ജലവൈദ്യുത പ്രോജക്ടിന്റെ പരിധിയിലുള്ള കക്കിആനത്തോട് റിസര്‍വോയറിന്റെ നാല് ഷട്ടറുകള്‍ നാളെ രാവിലെ 11 ന് തുറക്കും. ഷട്ടറുകള്‍ ഘട്ടം ഘട്ടമായി 30 മുതല്‍ 60 സെന്റിമീറ്റര്‍ വരെ ഉയര്‍ത്തി 50 മുതല്‍ പരമാവധി 100 ക്യുമെക്സ് തോതില്‍ അധികജലം പമ്പാ നദിയിലേക്കു ഒഴുക്കും. ജലം പമ്പാനദിയിലൂടെ ഏകദേശം രണ്ടു മണിക്കൂറിനു ശേഷം പമ്പ ത്രിവേണിയിലും ആറ് മണിക്കൂറിനു ശേഷം റാന്നിയിലും എത്തും.
ഡാം തുറക്കുന്ന സാഹചര്യത്തില്‍ പമ്പാ നദിയുടെയും കക്കാട്ടാറിന്റെയും ഇരുകരകളില്‍ താമസിക്കുന്നവരും പൊതുജനങ്ങളും സുരക്ഷ ഉറപ്പുവരുത്തണമെന്ന് ജില്ല ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ അറിയിച്ചു. നദികളുടെ തീരത്ത് താമസിക്കുന്ന ആളുകളും പൊതുജനങ്ങളും സുരക്ഷ ഉറപ്പുവരുത്തണം. നദികളില്‍ ഇറങ്ങുന്നത് ഏതു സാഹചര്യത്തിലും ഒഴിവാക്കണം. താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറണം. ആവശ്യമെങ്കില്‍ അധികൃതര്‍ ആവശ്യപ്പെടുന്ന മുറയ്ക്ക് മറ്റുള്ളവരും സുരക്ഷിത സ്ഥാനത്തേക്കോ ക്യാമ്പുകളിലേക്കോ മാറണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.