കോട്ടയം: കോട്ടയം ഈരാറ്റുപേട്ടക്കടുത്ത് കലുങ്കിനടിയില്‍ കുരുങ്ങിയ നിലയില്‍ മൃതദേഹം കണ്ടെത്തി. മൂന്നാംതോട് കുരിശുപള്ളി ചിറ്റാറ്റിന്‍കര റോഡിലെ തോടിനോട് ചേര്‍ന്നുള്ള കലുങ്കിനടിയിലാണ് പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ടു ദിവസത്തോളം പഴക്കമുണ്ട്.

റോഡിനോടു ചേര്‍ന്ന് ഒഴുകുന്ന തോട്ടില്‍ തുണി അലക്കാന്‍ എത്തിയ സ്ത്രീയാണ് ആദ്യം മൃതദേഹം കണ്ടത്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.