- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പമ്പ നദിയില്‍ കുളിക്കാനിറങ്ങി ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി: കരയ്ക്കെടുത്തത് ഫയര്‍ഫോഴ്സ് സ്‌കൂബ ടീം
പമ്പ നദിയില്‍ കുളിക്കാനിറങ്ങി ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
കോഴഞ്ചേരി: പമ്പാ നദിയില്‍ കുളിക്കാനിറങ്ങി ഒഴുക്കില്‍പ്പെട്ട കാണാതായയുവാവിന്റെ മൃതദേഹം അഗ്നിശമന സേന സ്‌കൂബ ടിം കണ്ടെത്തി. മാലക്കര പുതുവാന്‍കോട്ട മാത്യുവിന്റെ (34) മൃതദേഹമാണ് കണ്ടെടുത്തത്. ഞായര്‍ വൈകിട്ട് അഞ്ചരയോടെ ചക്കിട്ടയില്‍പടി വള്ളക്കടവു ഭാഗത്തു സുഹൃത്തിനൊപ്പം കുളിക്കാനിറങ്ങിയപ്പോള്‍ ആണ് അപകടം.
രണ്ടുപേരും ഒഴുക്കില്‍പ്പെടുകയായിരുന്നു. വെള്ളത്തില്‍ മുങ്ങിയ മാത്യുവിനെയും കൂട്ടുകാരനെയും സംഭവം കണ്ട് എത്തിയവര്‍ രക്ഷപെടുത്താന്‍ ശ്രമിച്ചെങ്കിലും മാത്യു കുത്തൊഴുക്കില്‍പ്പെട്ടു. അപ്പോള്‍ തന്നെ തെരച്ചില്‍ ആരംഭിച്ചിരുന്നെങ്കിലും രാത്രിയോടെ നിര്‍ത്തി വച്ചു. രാവിലെ തന്നെ തെരച്ചില്‍ പുനരാരംഭിച്ചു. വൈകിട്ടോടെയാണ് മൃതദേഹം കണ്ടെത്താന്‍ കഴിഞ്ഞത്. മാത്യു അവിവാഹിതനാണ്.
Next Story