കണ്ണൂര്‍: കണ്ണൂരിനെ ഞെട്ടിച്ച് വയോധികയുടെ കൊലപാതകം.. കുടുംബവഴക്കിനിടെ മകന്‍ കസേരയില്‍ ഇരിക്കുകയായിരുന്ന വയോധികയായ അമ്മയെ മുറ്റത്തേക്ക് വലിച്ചെറിഞ്ഞതിനെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നതിനിടെ മരണമടഞ്ഞത് ഏവരും ഞെട്ടലോടെയാണ് കേട്ടത്.

അലവില്‍ പള്ളിയാം മൂല ലക്ഷം വീട് ഉന്നതിയിലെ വി. ശാന്ത (88) യാണ് മരിച്ചത് .ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു അന്ത്യം.ഈ മാസം 11 ന് ബുധനാഴ്ച രാത്രി 11 മണിക്കായിരുന്നു സംഭവം വധശ്രമ കേസില്‍ മകനായഅലവില്‍ പള്ളിയാം മൂല ലക്ഷം വീട് ഉന്നതിയിലെ വി.സജീവനെ (58) ടൗണ്‍ പോലീസ് അറസ്റ്റു ചെയ്ത് റിമാന്റു ചെയ്തിരുന്നു.

മുറ്റത്ത് ചവിട്ടുപടിയില്‍ തലയിടിച്ച് പരിക്കേറ്റ വയോധികയെ ബന്ധുക്കള്‍ ഏ.കെ.ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു ചികിത്സക്കിടെയായിരുന്നു അന്ത്യം. വീട്ടുചെലവ് ചോദിച്ചതുമായുള്ള തര്‍ക്കമാണ് മദ്യ ലഹരിയിലെത്തിയ മകന്‍ സജീവന്‍ അമ്മയ്‌ക്കെതിരെ പ്രകോപിതനായി മുന്‍പോട്ടു വരാന്‍ കാരണം. ഇതേ തുടര്‍ന്ന് ഇവര്‍ നിരന്തരം വഴക്കുണ്ടാറാകാറുണ്ടെന്ന് ബന്ധുക്കളും അയല്‍വാസികളും പറഞ്ഞു. സ്ഥിരം മദ്യപാനിയായ സജീവന്‍ കൃത്യമായി ജോലിയൊന്നും ചെയ്യാത്തയാളെന്നാണ് പൊലിസ് നല്‍കുന്ന വിവരം.

പരേതനായ രാമനാണ് മരിച്ച ശാന്തയുടെ ഭര്‍ത്താവ്. മക്കള്‍:രഞ്ജിനി,സജിനി ,സജീവന്‍ സജിത, പരേതനായ ബാലന്‍. മരുമക്കള്‍: പ്രകാശിനി, മനോഹരന്‍, സരസ പരേതനായ രവീന്ദ്രന്‍, അനില്‍കുമാര്‍.ടൗണ്‍ പോലീസ് മൃതദ്ദേഹം ഇന്‍ക്വസ്റ്റ് നടത്തി.