- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റബ്ബർ തോട്ടത്തിൽ കാർ കത്തി നശിച്ച നിലയിൽ; കാറിനുള്ളിൽ കത്തിക്കരിഞ്ഞ മൃതദേഹം; ആത്മത്യയെന്ന് പ്രാഥമിക നിഗമനം; സംഭവം ഇടുക്കിയിൽ
ഇടുക്കി: തൊടുപുഴയിൽ റബ്ബർ തോട്ടത്തിൽ കാർ കത്തി ഒരു മരണം. തൊടുപുഴ പെരുമാങ്കണ്ടത്താണ് കാർ കത്തി നശിച്ചത്. റിട്ട. ബാങ്ക് ജീവനക്കാരൻ സിബിയാണ് മരിച്ചതെന്നാണ് വിവരം. രാവിലെ വീട്ടിലേക്ക് സാധനം വാങ്ങാൻ ഇറങ്ങിയതാണ് സിബി. മാരുതി 800 മോഡൽ കാറാണ് കത്തി നശിച്ചത്. സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് കാർ കത്തി നശിച്ച നിലയിൽ കണ്ടെത്തിയത്. സംഭവം ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
എന്നാൽ ആത്മഹത്യ ചെയ്യാനുള്ള പ്രശ്നങ്ങളൊന്നും സിബിക്കുണ്ടായിരുന്നില്ലെന്നാണ് കുടുംബം പറയുന്നത്. കാറിൽ കത്തികരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് നാട്ടുകാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്ത് പൊലീസ് പരിശോധന തുടരുകയാണ്. കാർ പൂർണ്ണമായും കത്തി നശിച്ച നിലയിലാണ്. കാർ സിബിയുടേതാണെന്ന് മകൻ സ്ഥിരീകരിച്ചിട്ടുണ്ട്. മൃതദേഹം തിരിച്ചറിയാൻ ഫോറൻസിക് പരിശോധന ഉൾപ്പടെ നടത്തേണ്ടതുണ്ട്. തുടർ നടപടികൾ പുരോഗമിക്കുകയാണ്.