- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബംഗാൾ ഉൾക്കടലിൽ ന്യുനമർദ്ദം ശക്തി പ്രാപിച്ചു; സംസ്ഥാനത്ത് ഒരാഴ്ച ഇടിമിന്നലോടെ ശക്തമായ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥ വകുപ്പ്
തിരുവനന്തപുരം: മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ന്യുനമർദ്ദം തീവ്ര ന്യുനമർദ്ദമായി ശക്തി പ്രാപിച്ചതായി റിപ്പോർട്ടുകൾ. നാളെയോടെ ചുഴലിക്കാറ്റായും വ്യാഴാഴ്ച രാവിലെയോടെ തീവ്ര ചുഴലിക്കാറ്റായും ശക്തി പ്രാപിച്ചു. ഒഡിഷ - പശ്ചിമ ബംഗാൾ തീരത്ത് പുരിക്കും സാഗർ ദ്വീപിനും ഇടയിൽ മണിക്കൂറിൽ പരമാവധി 120 കിലോമീറ്റർ വരെ വേഗതയിൽ കരയിൽ പ്രവേശിക്കാൻ സാധ്യത ഉണ്ടെന്ന് അധികൃതർ അറിയിച്ചു.
ഇപ്പോൾ മധ്യ പടിഞ്ഞാറൻ അറബിക്കടലിന് മുകളിലായി ന്യുനമർദ്ദം സ്ഥിതിചെയ്യുന്നുണ്ട്. ശേഷം അടുത്ത 12 മണിക്കൂറിനുള്ളിൽ കാറ്റ് ദുർബലമായി ഇന്ത്യൻ തീരത്ത് നിന്ന് അകന്നു പോകാനും സാധ്യത ഉണ്ട്. മധ്യ കിഴക്കൻ അറബിക്കടലിൽ കർണാടക തീരത്തിന് മുകളിലായി ചക്രവാതച്ചുഴി സ്ഥിതി ചെയ്യുകയാണ്.
എന്നാൽ, തമിഴ്നാടിനു മുകളിൽ മറ്റൊരു ചക്രവാത ചുഴി ഇപ്പോൾ സ്ഥിതിചെയ്യുന്നു. കേരളത്തിൽ അടുത്ത ഒരാഴ്ച ഇടിമിന്നലോടു കൂടിയ നേരിയ/ ഇടത്തരം മഴയ്ക്ക് സാധ്യത ഉണ്ടെന്നും റിപ്പോർട്ടുകൾ ഉണ്ട്. അതുപ്പോലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യത ഉണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.