ക​ടു​ത്തു​രു​ത്തി: വെ​ർ​ച്വ​ൽ അ​റ​സ്റ്റിലൂടെ വൈ​ദി​ക​നി​ൽ​നി​ന്ന് 11 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ പ്ര​തി​യെ ഗു​ജ​റാ​ത്തി​ൽ​നി​ന്ന്​ അറസ്റ്റിൽ. ഗു​ജ​റാ​ത്ത് വ​ഡോ​ദ​ര സ്വ​ദേ​ശി​യാ​യ മ​ൻ​ദീ​പ്​ സി​ങ്​ ആ​ണ്​ ക​ടു​ത്തു​രു​ത്തി പൊ​ലീ​സി​ന്‍റെ പിടിയിലായത്. സി.​ബി.​ഐ ഉ​ദ്യോ​ഗ​സ്ഥ​നെ​ന്ന്​ തെ​റ്റി​ദ്ധ​രി​പ്പി​ച്ചാ​ണ്​ പ്രതി വൈ​ദി​ക​നിൽ നിന്നും പണം ത​ട്ടി​യ​ത്.

ക​ഴി​ഞ്ഞ ആറിനാണ് കേസിനാസ്പദമായ സംഭവം. സി.​ബി.​ഐ ഉ​ദ്യോ​ഗ​സ്ഥ​നെ​ന്ന വ്യാജേനെ വൈ​ദി​ക​ന്‍റെ അ​ക്കൗ​ണ്ടി​ൽ ക​ള്ള​പ്പ​ണ ഇ​ട​പാ​ട്​ ന​ട​ന്ന​താ​യി തെ​ളി​യി​ക്കു​ന്ന വ്യാ​ജ​രേ​ഖ​ക​ൾ കാ​ണി​ച്ചും ഭീ​ഷ​ണി​പ്പെ​ടു​ത്തി​യാ​യി​രു​ന്നു ത​ട്ടി​പ്പ്. തു​ട​ർ​ന്ന്​ വൈ​ദി​ക​ന്‍റെ അ​ക്കൗ​ണ്ടി​ൽ​നി​ന്ന്​ 11 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്തു. പി​ന്നീ​ട്​ വീ​ണ്ടും പ​ണം ആ​വ​ശ്യ​പ്പെ​ട്ട​തോ​ടെ വൈ​ദി​ക​ൻ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

ജി​ല്ല പൊ​ലീ​സ്​ മേ​ധാ​വി എ. ​ഷാ​ഹു​ൽ ഹ​മീ​ദി​ന്‍റെ നി​ർ​ദേ​ശാ​നു​സ​ര​ണം പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ത​ട്ടി​പ്പ്​ ന​ട​ത്തി​യ പ​ണം ഗു​ജ​റാ​ത്ത്​ വ​ഡോ​ദ​ര​യി​ലെ ആ​ക്സി​സ്​ ബാ​ങ്ക്​ അ​ക്കൗ​ണ്ടി​ലേ​ക്ക്​ മാ​റ്റി​യി​രു​ന്നു. ഇ​വ​യെ​ല്ലാം ക​ണ്ടെ​ത്തി​യ​തോ​ടെ​യാ​ണ്​ സം​ഘം ഗു​ജ​റാ​ത്തി​ൽ എ​ത്തി​യ​ത്. കേ​ര​ള​ത്തി​ലേ​ക്ക്​ എ​ത്തി​ച്ച പ്ര​തി​യെ കോ​ട​തി​യിൽ ഹാ​ജ​രാ​ക്കും.