കൊച്ചി: പാസ്‌പോര്‍ട്ട് വിട്ടുനല്‍കണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ച് നടന്‍ ദിലീപ്. നടിയെ ആക്രമിച്ച കേസില്‍ ജാമ്യ വ്യവസ്ഥയുടെ ഭാഗമായാണ് പാസ്‌പോര്‍ട്ട് സറണ്ടര്‍ ചെയ്തിരുന്നത്. കേസ്ല്‍ ദിലീപ് എട്ടാം പ്രതിയായിരുന്നു. എന്നാല്‍ ഗൂഢാലോചനയ്ക്ക് തെളിവില്ലെന്ന് കാണിച്ച് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ദിലീപിനെ വെറുതെ വിട്ടു. ഈ സാഹചര്യത്തില്‍ പാസ്‌പോര്‍ട്ട് സ്ഥിരമായി വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടാണ് നടന്‍ കോടതിയെ സമീപിച്ചിരിക്കുന്നത്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് അപേക്ഷ നല്‍കിയിരിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ പാസ്‌പോര്‍ട്ട് തിരികെ നല്‍കും.

കേസില്‍ ഏഴാംപ്രതി ചാര്‍ലി തോമസ്, ഒമ്പതാംപ്രതി സനില്‍കുമാര്‍ (മേസ്തിരി സനില്‍), 15ാംപ്രതിയും ദിലീപിന്റെ സുഹൃത്തുമായ ജി ശരത് എന്നിവരെയും തെളിവുകളുടെ അഭാവത്തില്‍ വെറുതെവിട്ടു.