കണ്ണൂർ: പി.പി.ദിവ്യയെ പുറത്താക്കിയതായി സി.പി.എം അറിയിപ്പ്. പാർട്ടിയുടെ സൽപ്പേരിന് കളങ്കമുണ്ടാക്കിയതിന് തെരഞ്ഞെടുക്കപ്പെട്ട എല്ലാം സ്ഥാനങ്ങളിൽ നിന്നും ഒഴിവാക്കിയെന്നാണ് ജില്ലാ സെക്രട്ടറി എം.വി ജയരാജൻ്റെ പേരിൽ 'വന്നവാർത്താ കുറിപ്പിൽ പറയുന്നത്. കഴിഞ്ഞ ദിവസം പി.പി ദിവ്യയെ സംഘടനാ ഉത്തരവാദിത്വങ്ങളിൽ നിന്നും ഒഴിവാക്കുന്നതിനായി സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം നിർദ്ദേശം നൽകിയിരുന്നു.

ഉപതെരഞ്ഞെടുപ്പിൽ എ.ഡി.എം നവീൻ ബാബു ജീവനൊടുക്കിയ വിഷമാക്കുന്നതിനെ തുടർന്നാണ് ധൃതി പിടിച്ചു സംഘടനാ നടപടി സ്വീകരിച്ചത്. കഴിഞ്ഞ ദിവസം നടന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ ദിവ്യയുടെ ഭാഗം കേൾക്കാതെ പുറത്താക്കുന്നതിനെതിരെ നാലുപേർ എതിർത്തുവെങ്കിലും തീരുമാനം പൂർണമായി അംഗീകരിക്കുകയായിരുന്നു.