- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൂട്ടുകാർക്കൊപ്പം വെള്ളത്തിൽ കുളിക്കുന്നതിനിടെ അപകടം; ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരണത്തിന് കീഴടങ്ങി; മരിച്ചത് മുത്താലം സ്വദേശി ആബിദ്
കോഴിക്കോട്: കൂട്ടുകാർക്കൊപ്പം കുളിക്കുന്നതിനിടെ വെള്ളത്തില്‍ മുങ്ങിപ്പോയ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണത്തിന് കീഴടങ്ങിയത്. മുക്കം മുത്താലം നെല്ലിക്കാപറമ്പ് സ്വദേശി ചിറ്റാംകണ്ടി അബ്ദുള്ളയുടെ മകന്‍ എന്‍പി ആബിദ് (17) ആണ് മരിച്ചത്. ചേന്നമംഗലൂര്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയായിരുന്നു.
കഴിഞ്ഞ ശനിയാഴ്ചയാണ് മുക്കം പൊറ്റശ്ശേരിയിലെ ചിറക്കല്‍ ഭാഗത്തെ കുളത്തില്‍ ആബിദും സുഹൃത്തുക്കളും കുളിക്കാനായി ഇറങ്ങിയത് ഇതിനിടെ ആബിദ് മുങ്ങിപ്പോവുകയായിരുന്നു. ഉടന്‍ തന്നെ മണാശ്ശേരിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഒടുവിൽ ചികിത്സയിലിരിക്കേ ഇന്നലെയാണ് മരണം സംഭവിച്ചത്.
Next Story