- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൂട്ടുകാർക്കൊപ്പം കടലിൽ കുളിക്കാനിറങ്ങി; ശക്തമായ തിരയിൽപ്പെട്ട് അപകടം; വിദ്യാർത്ഥിക്ക് ദാരുണാന്ത്യം;ഒരാൾക്കായി തിരച്ചിൽ തുടരുന്നു; മത്സ്യത്തൊഴിലാളികൾ പാഞ്ഞെത്തിയപ്പോൾ കണ്ടത്
തിരുവനന്തപുരം: കടലിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. ശക്തമായ തിരയിൽപ്പെട്ടാണ് അപകടം നടന്നത്. കൂടെ ഉണ്ടായിരുന്ന ഒരാൾക്കായി തിരച്ചിൽ തുടരുന്നു. തിരുവനന്തപുരം അടിമലത്തുറയിലാണ് ദാരുണ സംഭവം നടന്നത്. കടലിൽ കുളിക്കാനിറങ്ങിയപ്പോള്‍ ഒഴുക്കിൽപ്പെട്ട ഒരു വിദ്യാർത്ഥി മരിച്ചു.
വെങ്ങാനൂർ സ്വദേശി ജീവനാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന പാറ്റൂർ സ്വദേശി പാർത്ഥസാരഥിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു. രണ്ട് പേരും കാഞ്ഞിരംകുളം കോളേജിലെ ഒന്നാം വർഷ പി ജി വിദ്യാർത്ഥികളെന്നാണ് ലഭിക്കുന്ന വിവരങ്ങൾ.
ഇന്ന് ഉച്ചയ്ക്കാണ് കാഞ്ഞിരംകുളം സർക്കാർ കോളേജിലെ വിദ്യാർത്ഥികള്‍ കടലിൽ കുളിക്കാനിറങ്ങിയത്. ശക്തമായ തിരമാലയില്‍ രണ്ട് വിദ്യാർത്ഥികള്‍ ഒഴിക്കിൽപ്പെടുകയായികുന്നു. മത്സ്യത്തൊഴിലാളികള്‍ ജീവനെ രക്ഷപ്പെടുത്തി സ്വകാര്യ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും ജീവന്‍ രക്ഷിക്കാൻ സാധിച്ചില്ല. ഒപ്പമുണ്ടായിരുന്ന പാർത്ഥസാരഥി എന്ന വിദ്യാർത്ഥിക്ക് വേണ്ടി തെരച്ചിൽ തുടരുകയാണ്. സ്ഥലത്ത് പോലീസ് എത്തിയിട്ടുണ്ട്.