- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൈസൂരുവിൽ ബെൽമുറി ജലാശയത്തിൽ വീണ് അപകടം; മലയാളിയായ 14കാരന് ദാരുണാന്ത്യം; കാൽ തെറ്റി വീഴുകയായിരുന്നുവെന്ന് നിഗമനം
ബെംഗളൂരു: മൈസൂരുവിൽ മലയാളിയായ പതിനാലുകാരൻ മുങ്ങിമരിച്ചതായി വിവരങ്ങൾ. തലശ്ശേരി പാനൂർ കൊച്ചിയങ്ങാടി സ്വദേശി ശ്രീഹരി (14) ആണ് ദാരുണമായി മരിച്ചത്. മൈസൂരുവിന് സമീപം ബെൽമുറി ജലാശയത്തിൽ വീണ് ആണ് അപകടം ഉണ്ടായത്.
വിനോദയാത്രക്ക് എത്തിയപ്പോൾ ആണ് അപകടം. കാൽ തെറ്റി കുട്ടി പുഴയിലേക്ക് വീഴുകയായിരുന്നു. പുഴയിൽ അണ കെട്ടിയ ഭാഗത്തേക്കാണ് വീണത്. ഉടനെ തന്നെ കുട്ടിയെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
Next Story