- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രഹസ്യ വിവരത്തിൽ പരിശോധന; കായംകുളം ബസ് സ്റ്റാൻഡിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ
ആലപ്പുഴ: രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ കായംകുളത്ത് മയക്കുമരുന്നുമായി യുവാവ് പിടിയിൽ. കായംകുളം കൃഷ്ണപുരം സ്വദേശി തൈയ്യിൽ വീട്ടിൽ വൈശാഖ് (27)നെയാണ് ആലപ്പുഴ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും കായംകുളം പോലീസും ചേർന്ന് പിടികൂടിയത്. 32 ഗ്രാം വരുന്ന എംഡിഎംഎയാണ് പരാതിയിൽ നിന്നും കണ്ടെടുത്തത്.
പ്രതി അന്യ സംസ്ഥാനങ്ങളിൽ നിന്നും വൻ തോതിൽ എംഡിഎംഎ കടത്തി കായംകുളം, കൃഷ്ണപുരം എന്നിവടങ്ങൾ കേന്ദ്രമാക്കി വില്പന നടത്തിവരികയായിരുന്നു. രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് കായംകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാൻഡ് പരിസരത്ത് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.
മാസങ്ങളായി ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് ഇയാളെ നീരിക്ഷിച്ചു വരികയായിരുന്നു. ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി ജില്ലാ പോലിസ് മേധവി എംപി മോഹനചന്ദ്രന്റെ നിർദേശ പ്രകാശം നർക്കോട്ടിക് സെൽ ഡിവൈഎസ് പി പങ്കജാക്ഷന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്.