- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജയിൽ നിന്നിറങ്ങിയ ശേഷവും മയക്കുമരുന്ന് കച്ചവടത്തിൽ സജീവം; പരിശോധനയിൽ വീണ്ടും കുടുങ്ങി; പിടിയിലായത് സ്കൂട്ടറിൽ ലഹരിമരുന്ന് കടത്താൻ ശ്രമിക്കവെ; പൊലീസ് പിടിച്ചെടുത്തത് മാരക ലഹരിമരുന്നായ എം.ഡി.എം.എ
മലപ്പുറം: സ്കൂട്ടറിൽ ലഹരിമരുന്ന് കടത്താൻ ശ്രമിച്ച പ്രതിയെ കുടുക്കിയത് പൊലീസിന്റെ തന്ത്രപരമായ നീക്കം. മയക്കുമരുന്ന് വിൽപ്പന സംഘത്തിലെ പ്രധാനിയാണ് എം.ഡി.എം.എയുമായി പിടിയിലായത് . കോഴിക്കോട് ഫറൂഖ് പെരുമുഖം സ്വദേശി ഇളയോടത്ത് പറമ്പ് വീട്ടിൽ ഷൈൻ (40) ആണ് പിടിയിലായത്.
കൊണ്ടോട്ടിയും രാമനാട്ടുകരയും കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപ്പന നടത്തി വന്നിരുന്ന സംഘത്തിലെ പ്രധാനിയാണ് ഇയാൾ. സമാനമായ കേസിൽ ജയിലിലായ ഇയാൾ അടുത്തിടെയാണ് പുറത്തിറങ്ങിയത്. തുടർന്നും മയക്കുമരുന്ന് വിൽപ്പന നടത്തി വരികയായിരുന്നു. ഇതിനിടെയാണ് പരിശോധനയിൽ വീണ്ടും പിടിയിലായത്.
വ്യാഴാഴ്ച വൈകീട്ട് കൊണ്ടോട്ടി വൈദ്യരങ്ങാടിയിൽ വെച്ചാണ് പ്രതിയെ പിടികൂടിയത്. ഇയാളിൽ നിന്നും അഞ്ച് ഗ്രാമോളം എം.ഡി.എം.എ പിടികൂടി. മയക്കുമരുന്ന് കടത്തി കൊണ്ടുവരാൻ ഉപയോഗിച്ച സ്കൂട്ടറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മൂന്ന് വർഷം മുൻപ് 56 ഗ്രാം എം.ഡി.എം.എയുമായി പരപ്പനങ്ങാടി പൊലീസ് പിടികൂടിയ സംഭവത്തിൽ ഈയിടെയാണ് ജയിലിൽ നിന്ന് ഇറങ്ങിയത്. തുടർന്നും മയക്കുമരുന്ന് കച്ചവടത്തിൽ സജീവമാവുകയായിരുന്നു.